തിരുവനന്തപുരം: വിവിധ മേഖലകളിൽ സമഗ്ര സംഭാവന നൽകുന്ന വ്യക്തികൾക്കുകേന്ദ്ര സർക്കാർ നൽകുന്ന പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ കേരള പുരസ്കാരങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ’കേരള ജ്യോതി’, ’കേരള പ്രഭ’, ’കേരള ശ്രീ’ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുകയെന്നു മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്ലാവർഷവും ഏപ്രിലിൽ പൊതുഭരണ വകുപ്പ് നാമനിർദേശങ്ങൾ ക്ഷണിക്കും. പുരസ്കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനിൽ പുരസ്കാരവിതരണ ചടങ്ങ് നടത്തും. കേരള ജ്യോതി പുരസ്കാരം ഒരാൾക്കു നൽകും. കേരള പ്രഭ പുരസ്കാരം രണ്ടുപേർക്കും കേരളശ്രീ പുരസ്കാരം അഞ്ചുപേർക്കും നൽകും. കലാ- സാംസ്കാരിക- സാഹിത്യ- വിദ്യാഭ്യാസ- കാർഷിക- ശാസ്ത്രസാങ്കേതിക-വൈജ്ഞാനിക മേഖലകളിലുള്ളവർക്കാണ് പുരസ്കാരങ്ങൾ നൽകുക.