തിരുവനന്തപുരം: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്ന് അടയ്ക്കും. കനത്ത മഴയെത്തുടർന്ന് പന്പയിൽ ജലനിരപ്പ് ഉയരുകയും യാത്രാ നിരോധനം ഏർപ്പെടുത്തുകയും ചെയ്തതിനാൽ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ തീർഥാടകരെ കയറ്റിവിട്ടിരുന്നില്ല. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ രണ്ടിന് വൈകുന്നേരം നട തുറക്കും. നവംബർ മൂന്നിന് രാത്രി നട അടയ്ക്കും. ശബരിമല തീർഥാടനത്തിനായി നട തുറക്കുന്നത് നവംബർ 15നാണ്.