കാഞ്ഞിരപ്പള്ളി: ദുരന്തബാധിത മേഖലകളിൽ സഹായവും സാന്ത്വനവുമായി യുവജനങ്ങൾ. റോഡുകൾ വൃത്തിയാക്കിയും ദുരിതാശ്വാസ ക്യാന്പുകളിൽ ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചും കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം പ്രവർത്തകർ മാതൃകയായി.
കഴിഞ്ഞ നാലു ദിവസമായി രൂപതയുടെ വിവിധ ഇടവകകളിൽനിന്നുള്ള യുവജനങ്ങളാണ് ടീമായി തിരിഞ്ഞ് ദുരന്തബാധിത മേഖലകൾ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ചെളി അടിഞ്ഞു കൂടിയ വീടുകൾ വൃത്തിയാക്കി നൽകിയും പാലങ്ങളിലും റോഡുകളിലും അടിഞ്ഞുകൂടിയ വലിയ കന്പുകളും കല്ലുകളും മാറ്റിയും യുവജനങ്ങൾ നാടിനായി ഒന്നു ചേർന്നു.
ചരിത്രത്തിലാദ്യമായി വെള്ളം കയറി നാശനഷ്ടമുണ്ടായ കാഞ്ഞിരപ്പള്ളിയിൽനിന്നാണ് എസ്എംവൈഎം പ്രവർത്തനം ആരംഭിച്ചത്. നൂറിൽപ്പരം യുവജനങ്ങളുടെ നേതൃത്വത്തിൽ അഞ്ചിലിപ്പ, ചെറുവള്ളി പ്രദേശങ്ങളിലെ വീടുകളിലും മഠങ്ങളിലും ആതുരാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മഴക്കെടുതിയിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന ഏന്തയാർ, മുക്കുളം, വടക്കേമല, കൂട്ടിക്കൽ പ്രദേശങ്ങളിലേക്ക് മൂന്നൂറിൽപ്പരം യുവജനങ്ങളെത്തി.
ഈ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന റോഡ് പൂർണമായും നശിക്കുകയും ഗതാഗതയോഗ്യമല്ലാതാകുകയും ചെയ്തതിനെ തുടർന്ന് തകർന്നു കിടന്ന റോഡ് പുനരുദ്ധരിക്കുകയും ഗതാഗതയോഗ്യമാക്കി തീർക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ച എസ്എംവൈഎം ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം നിരവധി പേർക്കാണ് ആശ്വാസമേകിയത്. യുവജനങ്ങൾക്കൊപ്പം എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവുമായി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കലും വൈദികരും സന്യസ്തരും കൂടെയുണ്ട്.
ജോജി തോമസ്