നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനയാത്രയ്ക്കായി എത്തുന്ന വയോജനങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, കുട്ടികൾ, ആദ്യമായി വിമാന യാത്രയ്ക്ക് എത്തുന്നവർ തുടങ്ങിയവർക്ക് സേവനം നൽകുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ് സർവീസിന്’ വിപുലമായ സൗകര്യങ്ങളോടെ തുടക്കമായി. അന്താരാഷ്ട്ര-ആഭ്യന്തര ടെർമിനലുകളിൽ സേവനം ലഭ്യമാകും.