കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ജാനകി കാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്തു കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ.
അടുക്കത്ത് പാറ ചാലിൽ ഷിബു (34), ആക്കൽ പാലോളി അക്ഷയ് (22), മൊയിലോത്തറ തെക്കെ പറമ്പത്ത് സായൂജ് (24), മൊയിലോത്തറ തമഞ്ഞിമ്മൽ രാഹുൽ (22) എന്നിവരെയാണ് നാദാപുരം എഎസ്പി നിധിൻ രാജ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്പു പ്രണയം നടിച്ച് സായൂജ് പെൺകുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ചതിനു ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെൺകുട്ടിയെ സംശയകരമായ സാഹചര്യത്തിൽ കുറ്റ്യാടി പുഴയോരത്ത് കാണുകയും തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്തതിനു ശേഷമാണ് പീഡന വിവരം അറിയുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി നൽകിയതിനു ശേഷമാണ് പീഡനം നടത്തിയതെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി.
കഴിഞ്ഞ രാത്രി തൊട്ടിൽപാലം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു തെളിവെടുപ്പ് നടത്തി കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി.