കൊച്ചി: സംസ്ഥാനത്ത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പൂര്‍ണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. കൊല്ലം മങ്ങാട് സ്വദേശി അഡ്വ. സി.കെ. മിത്രന് നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി നവംബര്‍ 11ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെയും ജില്ലാ കമ്മീഷനുകളെയും സഹായിക്കാന്‍ മതിയായ ജീവനക്കാരെ നിയോഗിക്കണമെന്നും കമ്മീഷനുകളുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്നും 2019 ലെ നിയമത്തില്‍ പറയുന്നുണ്ട്. ഇതിനു പുറമേ സംസ്ഥാന, ജില്ലാ കമ്മീഷനുകളില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് മീഡിയേഷന് സെല്ലുകള്‍ക്കും സംസ്ഥാന - ജില്ലാ തലങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലുകള്‍ക്കും രൂപം നല്‍കാനും നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇവയൊന്നും സംസ്ഥാനത്തു നടപ്പാക്കിയിട്ടില്ലെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ഇത്തരം സമിതികള്‍ക്ക് രൂപം നല്‍കാതിരുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും ഈ വാദം ഡിവിഷന് ബെഞ്ച് അംഗീകരിച്ചില്ല.