കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവില ഇന്നലെ വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ കൂടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 100 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.62 രൂപയും ഡീസലിന് 100.34 രൂപയുമായി. തിരുവനന്തപുരം ഉൾപ്പെടെ പല സ്ഥലങ്ങളിലും ഡീസൽ വില നേരത്തെതന്നെ 100 കടന്നിരുന്നു.
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ പെട്രോളിന് 4.25 രൂപയും ഡീസലിന് 5.27 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് സൂചന.
ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ പെട്രോളിന് 4.25 രൂപയും ഡീസലിന് 5.27 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് സൂചന.