തിരുവനന്തപുരം: പേമാരിയെയും ഉരുൾപൊട്ടലിനെയും തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരും എംഎൽഎമാരും നിയോഗിക്കപ്പെട്ടരിക്കുന്നതിനാൽ, ഇന്നും നാളെയും നിയമസഭാ സമ്മേളനം ഉണ്ടാവില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി അംഗീകരിച്ചു. സഭാ സമ്മേളനം ഇനി 25 ന് രാവിലെ ഒൻപതിന് ചേരുമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.