തിരുവനന്തപുരം: എൻജിനിയറിംഗ്,ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ നിന്ന് വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. വിദ്യാർഥിയുടെ പേര്, റോൾ നന്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ് അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ഘട്ടത്തിൽ പുതുതായി ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് ഇന്ന് മുതൽ 25 ന് വൈകുന്നേരം നാലു വരെ ഓണ്‍ലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ˆഒടുക്കേണ്ടതാണ്. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ.
ഒന്നാം ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്നും വ്യത്യസ്തമായ അലോട്ട്മെന്റ് രണ്ടാം ഘട്ടത്തിൽ ലഭിച്ചവർ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുണ്ടെങ്കിൽ അത് നിശ്ചിത തീയതിക്കുള്ളിൽ മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഒടുക്കേണ്ടതാണ്.
സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവർ (ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയിട്ടുളളവർ ഉൾപ്പെടെ) 25 ന് വൈകുന്നേരം നാലു മണിക്ക് മുന്‍പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. കോവിഡ് 19 മൂലമോ വ്യാപകമായ മഴയെ തുടർന്നുള്ള പ്രകൃതിക്ഷോഭം മൂലമോ അലോട്ട്മെന്റ് ലഭിച്ച സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളജുമായി ബന്ധപ്പെട്ട് കോളജ് അധികൃതരുടെ നിർദ്ദേശ പ്രകാരം പ്രവേശന നടപടികളിൽ പങ്കെടുക്കേണ്ടതാണ്.
സർക്കാർ / സർക്കാർ എയ്ഡഡ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ (ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയിട്ടുളളവർ ഉൾപ്പെടെ) ഇപ്പോൾ കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല. പ്രസ്തുത വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈററ് മുഖാന്തിരം വെബ്സൈറ്റിൽ നിർദേശിച്ചിരിക്കുന്ന രീതിയിൽ ഓണ്‍ലൈനായി പ്രവേശനം നേടേണ്ടതാണ്. ഈ വിദ്യാർഥികൾ കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് വിജ്ഞാപനം ചെയ്യുന്നതാണ്.
എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിക്കൊണ്ടുളള വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനം നേടുന്നതിന് മുന്‍പായി അതാത് കോളജുകളുടെ വെബ്സൈറ്റ് പരിശോധിച്ച് പ്രവേശനം സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ ഉണ്ടെങ്കിൽ അത് കൂടി മനസിലാക്കേണ്ടതാണ്.
നിശ്ചിത സമയത്തിനുളളിൽ ഫീസ്/അധിക തുക (ബാധകമെങ്കിൽ) ഒടുക്കി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം (നേരിട്ട് ഹാജരായോ/ഓണ്‍ലൈനായോ) നേടാത്ത മുഴുവൻ വിദ്യാർഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ ഹയർ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവയും റദ്ദാകുന്നതാണ്.
മൂന്നാം ഘട്ട അലോട്ട്മെന്റ് ഉണ്ടെങ്കിൽ അതുസംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. ഹെൽപ്ലൈൻ നന്പർ - 071 2525300.
സർട്ടിഫിക്കറ്റുകൾ പരിശോധിക്കാം
കേപ്പിന്റെ കീഴിലുളള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ സഹകരണവകുപ്പിലെ ജീവനക്കാരുടെയും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും മക്കൾക്കുളള പ്രത്യേക സംവരണത്തിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും
അപാകതകൾ പരിഹരിക്കുന്നതിനുമുള്ളഅവസരം 25 ന് വകുന്നേരം മൂന്ന് മണി വരെ ലഭ്യമാകുന്നതാണ്.