സ്ത്രീകള്‍ എന്ത് ധിരിച്ചാലും, എന്ത് പറഞ്ഞാലും അതിന്റെ പേരില്‍ വിലയിരുത്തപ്പെടുകയാണെന്ന് നടി ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്. നമ്മള് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണെന്നും ഉത്തര പറയുന്നു.
ഇത്തരം കാര്യങ്ങള്‍ നമ്മള് തുറന്ന് പറയുന്നിടത്താണ് മാറ്റം ഉണ്ടാവുന്നതെന്നും നടി കൂട്ടിച്ചേർത്തു. ഒരു കലാകാരി എന്ന നിലയില്‍ മറ്റുള്ളവരോട് ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് വേണ്ടത്. അത് വിവാദമായാലും ഭാവിയില്‍ അതൊരു മാറ്റത്തിന് കാരണമാകും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഉത്തര ശരത് പറയുന്നു.