തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്നുള്ള ദുരന്തങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു നിയമസഭ ഇന്നു പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും നിയമസഭാ കക്ഷി നേതാക്കളും ആദരാഞ്ജലി അർപ്പിച്ചു സംസാരിക്കും.
എംഎൽഎമാരിൽ ഭൂരിഭാഗവും ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു മണ്ഡലങ്ങളിലായ സാഹചര്യത്തിൽ ഇന്നു മുതൽ വെള്ളിയാഴ്ച വരെ നിയമസഭ ചേരില്ലെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കും.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്ന തരത്തിലുള്ള അതിതീവ്ര മഴ ഇന്നുമുതൽ ഉണ്ടായില്ലെങ്കിൽ അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും നിയമസഭ ചേരും.
സഭ ചേരാത്ത ദിനങ്ങളിലെ ബില്ലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ ഇന്നു ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലുണ്ടാകും. നിലവിൽ നവംബർ 11 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ഇതു നീട്ടണമോ അതോ ഈ ദിവസങ്ങളിൽ കൂടുതൽ ബില്ലുകൾ പരിഗണിക്കണമോ എന്നത് അടക്കം കാര്യോപദേശക സമിതിയിൽ തീരുമാനമുണ്ടാകും.