മർവ്വാ വിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ. കൃഷ്ണകുമാർ നിർമാണവും സജി വൈക്കം രചനയും സംവിധാനവും നിർവഹിക്കുന്ന ""നിദ്രാടനം’’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 12-ാം തീയതി വൈകീട്ട് അഞ്ചുമണിക്കാണ് റിലീസ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുജേതാവായ സുദേവൻ എന്ന നോവലിസ്റ്റിന്റെ ഭ്രമാത്മകചിന്തകളും സംഘർഷങ്ങളും ആവിഷ്ക്കരിക്കുന്ന ചിത്രമാണ് ""നിദ്രാടനം’’. സുദേവന്റെ ഒരു നോവലിന്റെ ആവിഷ്ക്കാരമായാണ് നിദ്രാടനം ഇതൾവിരിയുന്നത്. ഒരു ഗ്രാമവും അവിടുത്തെ രാഷ്ട്രീയവും സ്ത്രീകളുടെ ജീവിതവും വിശദമായി ചിത്രത്തിൽ പ്രതിപാദിക്കുന്നു.
പ്രഫ. എ. കൃഷ്ണകുമാർ, വിജയ് ആനന്ദ്, സോണിയ മൽഹാർ, സ്റ്റെബിൻ അഗസ്റ്റിൻ, മധു പട്ടത്താനം, നൗഫൽഖാൻ, പ്രിൻസ് കറുത്തേടൻ, പത്മനാഭൻ തന്പി, വിനോദ് ബോസ്, ഭാമ അരുണ്‍, ആൽഫിൻ, വൈഗ, ആഷ്ലി, സുതാര്യപ്രേം, മാസ്റ്റർ അരുൺ, ദേവ്ജിത്ത്, ശബരിനാഥ്, വിഷ്ണുനന്ദൻ, ആദർശ് എന്നിവരാണ് അഭിനേതാക്കൾ. പ്രഭാവർമ്മ, സജി വൈക്കം എന്നിവരുടെ വരികൾക്ക് കിളിമാനൂർ രാമവർമ സംഗീതം പകരുന്നു.