പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഇനിയുള്ള ദിവസങ്ങളിലും തീർഥാടകരെ കടത്തിവിടില്ലെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.
കക്കി - ആനത്തോട് അണക്കെട്ടു തുറന്നതോടെ പന്പ ത്രിവേണിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും 20, 21 തീയതികളിൽ മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും കണക്കിലെടുത്താണ് തീരുമാനം. നിലയ്ക്കലിൽ കുടുങ്ങിയിട്ടുള്ള തീർഥാടകരെ തിരികെ അയയ്ക്കാനുള്ള ക്രമീകരണവുമായിട്ടുണ്ട്.