ആലുവ: ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (എഫ്ബിഒഎ) പുതിയ ഭാരവാഹികളായി സച്ചിൻ ജേക്കബ് പോൾ-പ്രസിഡന്റ്, പി.ആർ. ഷിമിത്ത്-ജനറൽ സെക്രട്ടറി, ജെനിബ് ജെ. കാച്ചപ്പിള്ളി-ട്രഷറർ, വിവേക് ശങ്കർ, ജിബിൻ ജോയ്, ഡി. രാജ്കമൽ-വൈസ് പ്രസിഡന്റുമാർ, നിഷ എസ്. വാരിയർ, പി.ആർ. ശശി, അനൂപ് കൃഷ്ണൻ-ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവർ ചുമതലയേറ്റു.
മൂക്കന്നൂരിൽ നടന്ന 34 മത് ദേശീയ സമ്മേളനം എഐബിഒസി അഖിലേന്ത്യ ജനറൽ സെക്രട്ടറി സൗമ്യ ദത്ത ഉദ്ഘാടനം ചെയ്തു. എഫ്ബിഒഎ പ്രസിഡന്റ് ആർ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് വി. നന്ദകുമാർ മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ നൽകി. രാജ്യത്തെ 1300 ഓളം ശാഖകളിലെ അയ്യായിരത്തോളം അംഗങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു.