കോട്ടയം: ഹയർസെക്കൻഡറി സ്കൂളുകളിലെ സീറ്റുകളും ബാച്ചുകളും വർധിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. ഇക്കാര്യം ആവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനറുമായും വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയതായി ജോസ് കെ. മാണി പറഞ്ഞു.
എസ്എസ്എൽസി, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയമാണു വിദ്യാർഥികൾ നേടിയിട്ടുള്ളത്. ഇവരിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുപോലും അവർ ആഗ്രഹിച്ച വിഷയം ലഭിച്ചിട്ടില്ല.
നിലവിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.