കൊച്ചി: വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ ചാവക്കാട് മണത്തല ചക്കരവീട്ടില്‍ പരീത് (61) മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ജുമൈല നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റീസ് കെ. ഹരിപാലാണ് ഹര്‍ജി പരിഗണിക്കുന്നത്.
2005 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. കോടതി ഉത്തരവ് നിലനില്‍ക്കെ സഹോദരങ്ങള്‍ വസ്തുവില്‍ അതിക്രമിച്ചു കയറി വഴിവെട്ടാന് ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഹൃദയാഘാതം മൂലമാണ് പരീത് മരിച്ചത്.
ഹൃദ്രോഗിയായിരുന്ന പരീതിനു കടുത്ത മാനസിക സമ്മര്‍ദത്തെത്തുടര്‍ന്നാണു ഹൃദയാഘാതമുണ്ടായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാവക്കാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതി തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കിയിരുന്നു.
2020 ഡിസംബറില്‍ തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് ജുമൈല ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.