നെടുമ്പാശേരി: എമിഗ്രേഷൻ പരിശോധനയിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചയാൾ എന്ന് കണ്ടെത്തി വിമാനയാത്രയ്ക്ക് അനുമതി നിഷേധിച്ച സുധീർ കമാൽ (31) എന്ന യുവാവിന് യാത്രാനുമതി.
ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ യുവാവ് കുറ്റവിമുക്തനായെന്നു തുടർ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് യാത്രാനുമതി നൽകിയതെന്നു നെടുമ്പാശേരി പോലീസ് അറിയിച്ചു. എമിഗ്രേഷൻ വിഭാഗത്തിൽ നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിശക് സംഭവിച്ചത്.