കോഴിക്കോട് : രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അടുത്തിടെ പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരെ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ ദുബായിലെ മലയാളിസംഘം.
സാമ്പത്തികബാധ്യതയുള്ള ബിസിനസുകാരെ ബന്ധപ്പെടുകയും നിയമവിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയുമാണെന്ന് സംസ്ഥാനത്തെ ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുകള്‍ അന്വേഷിക്കുന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡിന് (എടിഎസ്) വിവരം ലഭിച്ചു.
മത-രാഷ്ട്രീയ പശ്ചാത്തലം വരെ വിശദമായ വിവരം ശേഖരിച്ച ശേഷമാണ് സമാന്തര ടെലിഫോണ്‍ ശൃംഖലയുടെ ഭാഗമാക്കുന്നത്. പിടിയിലായ പലര്‍ക്കും തീവ്രസ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് എടിഎസ്.
കേരളത്തിലെ നാലു ജില്ലകളിലുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു ഡസനിലേറെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്ത്തിപ്പിക്കുന്നതിനു പിന്നില്‍ ദുബായില്‍ റിക്രൂട്ട് ചെയ്ത മലയാളികളാണ്. എടിഎസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയിലുള്‍പ്പെടെ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്.
ഡല്‍ഹിയിലെ സ്പെഷല്‍ സെല്ലും ദരിയാഗഞ്ച് പോലീസും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പിടികൂടിയിരുന്നു. ഈ രണ്ട് അന്വേഷണസംഘങ്ങളുമായി എടിഎസ് സംഘം കൂടിക്കാഴ്ച നടത്തി. എക്സ്ചേഞ്ചുകള്‍ ആരംഭിക്കേണ്ട സ്ഥലങ്ങളും ഇതിനാവശ്യമായ ചൈനീസ് നിര്‍മിത ഉപകരണങ്ങളും ഉള്‍പ്പെടെ എത്തിച്ചു നല്‍കുന്നത് ദുബായ് സംഘത്തിന്റെ നിര്‍ദേശാനുസരണമാണ്.
കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍, കോട്ടക്കല്‍ സ്വദേശി മുഹമ്മദ് സലിം എന്നിവരാണ് ദക്ഷിണേന്ത്യയിലെ പ്രധാന കണ്ണികള്‍. എക്സ്ചേഞ്ചുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണവും നടത്തിപ്പുകാര്‍ക്കുള്ള പരിശീലനവും നല്‍കുന്നത് ഇബ്രാഹിമായിരുന്നു.
ഇത് ദുബായ് സംഘത്തിന്റെ നിര്‍ദേശാനുസരണമാണ്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലൂടെ രാജ്യത്തെ ക്രിമിനല്‍ നെറ്റ്വര്‍ക്ക് ഹബ്ബാക്കി മാറ്റുകയായിരുന്നു ഇത്തരം സംഘങ്ങളുടെ ലക്ഷ്യം.