തിരുവനന്തപുരം: വരുന്ന 21 വരെ പകൽ സമയങ്ങളിൽ അടക്കം ഇടിമിന്നലിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി. ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി പത്തു വരെയാണ് ഇടിമിന്നലിനു സാധ്യത കൂടുതൽ.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലിന്റെ അപകട സാധ്യത വർധിപ്പിക്കും. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടണം.
വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.