പൂഞ്ഞാർ: യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ- ഏറ്റുമാനൂർ സംസ്ഥാന ഹൈവെയിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു സമീപത്തായിരുന്നു സംഭവം.
പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് മീനച്ചിലാറിൽനിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. മുണ്ടക്കയം ഭാഗത്തുനിന്നു യാത്രക്കാരുമായി വന്ന ബസ് വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ നിന്നുപോകുകയായിരുന്നു. വീണ്ടും ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ റോഡിൽ കിടന്ന ബസിന്റെ സീറ്റിനു മുകളിൽ വെള്ളം പൊങ്ങിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ യാത്രക്കാരെ ബസിൽനിന്നും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
പിന്നീട് നാട്ടുകാർ ബസ് കയറിൽ കെട്ടിവലിച്ചു പൂഞ്ഞാർ പള്ളിയുടെ മുറ്റത്ത് എത്തിച്ചു. രാത്രി മഴ കുറഞ്ഞതിനെ തുടർന്ന് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നെത്തിയ മറ്റൊരു ബസ് ഉപയോഗിച്ചു കെട്ടിവലിച്ചു ഡിപ്പോയിലെത്തിച്ചു.