തിരുവനന്തപുരം: കോവിഡിനുശേഷം കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് 20 ലേക്കു മാറ്റി. നാളെ തുറക്കാനായിരുന്നു തീരുമാനം. 19 വരെ സംസ്ഥാനത്തു മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കോളജുകൾ തുറക്കുന്നതു നീട്ടിയത്.
18ന് നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
18ന് നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.