നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറു കോടി രൂപ വില വരുന്ന ലഹരിമരുന്നുമായി ആഫ്രിക്കൻ യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗത്തിന്റെ പിടിയിലായി. ഇവരുടെ പക്കൽനിന്ന് 500 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
ദോഹയിൽനിന്ന് ഖത്തർ എയർവെയ്സ് വിമാനത്തിലാണ് യുവതി നെടുന്പാശേരിയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കാത്തുനിന്ന ഒരു ആഫ്രിക്കൻ പൗരനും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ 20 കോടി രൂപയുടെ ഹെറോയിനും ജൂലൈയിൽ 25 കോടി രൂപയുടെ ഹെറോയിനും വിമാനത്താവളത്തിൽ നിന്നു പിടികൂടിയിരുന്നു. ഇരു കേസുകളിലും സിംബാബ്വെ സ്വദേശികളാണ് പിടിയിലായത്.