തിരുവനന്തപുരം: ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള - കന്യാകുമാരി മഹായിടവക മുൻ ബിഷപ് ഡോ. എൻ. സാം യേശുദാസ്(72) കാലം ചെയ്തു. കഴിഞ്ഞ മേയ് 21 ന് വിശ്രമജീവിതത്തിൽ പ്രവേശിച്ച ബിഷപ് ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നുച്ചകഴിഞ്ഞ് ഒന്നിനു നാഗർകോവിൽ മാനുവേൽ മെമ്മോറിയൽ ഇസിഐ ചർച്ചിൽ നടക്കുന്ന ആരാധനയിലും തുടർന്ന് നാഗർകോവിൽ സിഎസ്ഐ ഹോം ചർച്ച് സെമിത്തേരിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്കും ഇസിഐ ബിഷപ് പ്രസിഡന്റ് ഡോ.ജെ.എ. ഡേവിഡ് ഒനിസിമു മുഖ്യകാർമികത്വം വഹിക്കും.
2010ൽ ഇസിഐ കേരള - കന്യാകുമാരി മഹായിടവകയുടെ അഡ്മിനിസ് ട്രേറ്ററായും കളിയിക്കാവിള തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലായും ചുമതലയേറ്റു. 2013 ജനുവരി 13ന് ഇസിഐ കേരള - കന്യാകുമാരി മഹായിടവകയുടെ അസോസിയേറ്റ് ബിഷപ്പായി അഭിഷിക്തനായി. ബിഷപ് ജേക്കബ് ജോണ്‍സന്റെ വിയോഗത്തെ ത്തുടർന്ന് 2014 സെപ്റ്റംബർ 17 ന് മഹായിടവകയുടെ അധ്യക്ഷനായി.
ഭാര്യ: ശാന്തി സാം ബിഷപ് അമ്മ, മക്കൾ: ശ്രീനി ജൂഡിത്, സെലിനി ജൂലിയ, ആൻഡ്രൂ ജെഫേഴ്സണ്‍, ജയിംസ് വെസ്്ലി. മരുമക്കൾ: ഡോ. ക്രിസ്റ്റഫർ പോൾ സുധാകർ (അമേരിക്ക), പ്രവീണ്‍ അരുൾകുമാർ, ഡോ. ശാന്ത ഷീല, ഷാജിത.