തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലുപേർ ചാടിപ്പോയി. എറണാകുളം സ്വദേശികളായ രണ്ടുപേരും ഒരു തമിഴ്നാട് സ്വദേശിയും കൊടുങ്ങല്ലൂർ സ്വദേശിയുമാണു ചാടിപ്പോയത്. എറണാകുളം സ്വദേശികൾ സ്വന്തം വീടുകളിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണു പടിഞ്ഞാറേ കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഇവർ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞത്. അധികൃതർ തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകി. ചാടി പ്പോയ ബാക്കിയുള്ളവരെക്കുറിച്ചു പോലീസ് അന്വേഷണം ഉൗർജിതമാക്കി.