തിരുവല്ല: മാർത്തോമ്മ സഭ സെക്രട്ടറിയായി റവ. സി.വി. സൈമണിനെ തെരഞ്ഞെടുത്തു. ഇന്നലെ തിരുവല്ലയിൽ സമാപിച്ച സഭാ പ്രതിനിധി മണ്ഡലം യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.
അല്മായ ട്രസ്റ്റിയായി രാജൻ ജേക്കബിനെയും വൈദിക ട്രസ്റ്റിയായി റവ. മോൻസി കെ. ഫിലിപ്പിനെയും തെരഞ്ഞെടുത്തു. പ്രതിനിധി മണ്ഡലം യോഗത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അല്മായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് ബജറ്റ് അവതരിപ്പിച്ചു.