കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിലൂടെ വെളിപ്പിച്ചെടുത്തെന്ന പരാതിയില്‍ എം.കെ. മുനീര്‍ എംഎല്‍എയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലായിരുന്നു മൊഴിയെടുക്കല്‍.