തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരെയെല്ലാം കെപിസിസി എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാക്കളാക്കി കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറി. നേരത്തെ തീരുമാനിച്ചതു പോലെ 51 അംഗ കെപിസിസി ഭാരവാഹിപ്പട്ടികയാണു കൈമാറിയത്.
അർഹമായ സ്ഥാനം നൽകാത്തതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥിനെ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി. കെ. ശിവദാസൻനായർ, വി.പി. സജീന്ദ്രൻ, സുമാ ബാലകൃഷ്ണൻ തുടങ്ങിയവരും വൈസ് പ്രസിഡന്റ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
വി.ടി. ബലറാം, അനിൽ അക്കര, ജ്യോതികുമാർ ചാമക്കാല, എ.എ. ഷുക്കൂർ, പഴകുളം മധു, കെ.പി. ശ്രീകുമാർ, റോയ് കെ. പൗലോസ്, എം.ജെ.ജോബ്, പി.എം. നിയാസ്, രമണി.പി. നായർ, പി.കെ. ജയലക്ഷ്മി, ഫാത്തിമ റോഷ്ന തുടങ്ങിയവർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ച മാനദണ്ഡം മാറ്റാൻ കഴിയാത്തതിനാൽ അഞ്ചു വർഷം ഭാരവാഹികളായവരെ ഉൾപ്പെടുത്താതെയുള്ള പട്ടികയാണു കൈമാറിയത്. പത്മജാ വേണുഗോപാൽ അടക്കമുള്ളവരെ വൈസ് പ്രസിഡന്റ് ആക്കണമെന്ന സമ്മർദം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കട്ടേയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.