തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടുകൾ വ്യക്തമാക്കുന്നതു സംസ്ഥാന നേതൃത്വമാണെന്നും നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞതിന്റെ പശ്ചാത്തലം എന്താണെന്ന് അറിയില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
അദ്ദേഹം അത്തരം ഒരു പരാമർശം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ചിദംബരത്തോട് തന്നെ ചോദിക്കണം. ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ല. ഇത് കേരളവുമായി ബന്ധപ്പെട്ട വിഷയമാണ്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നയത്തിലും തീരുമാനത്തിലും ഇതുവരെ മാറ്റമില്ല.
കേരളത്തിൽ മതസൗഹാർദവും ഐക്യവും സമാധാനവും ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. മത സമുദായ നേതാക്കളുടെ സർവകക്ഷിയോഗം വിളിക്കുമെന്ന നിലപാടിൽ നിന്നും കോണ്‍ഗ്രസ് പിറകോട്ട് പോയിട്ടില്ല. ഈ വിഷയത്തിൽ ആശയ വ്യക്തയില്ലാത്തതും അഭിപ്രായ ഭിന്നത ഉള്ളതും സിപിഎമ്മിലാണ്. സിപിഎം നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് ഡിവൈഎഫ്ഐ സ്വീകരിച്ചത് അത് വ്യക്തമാക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു.