കോട്ടയം: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നാർക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരേ പൊതുസമൂഹ മനഃസാക്ഷി ഉണർത്തുവാൻ ദേശീയ തലത്തിൽ ’സേവ് ദ പീപ്പിൾ’ കാന്പയിൻ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്റ്യൻ.
വിദ്യാർഥികളും യുവജനങ്ങളുമുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലുമുള്ളവർ ഈ ദേശീയ പ്രചാരണ ബോധവത്കരണ പരിപാടികളിൽ പങ്കാളികളാകും.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ മൂന്നുമാസം ദേശീയതലം മുതൽ കുടുംബങ്ങൾ വരെയുള്ള ബോധവത്കരണപദ്ധതികളാണ് ’സേവ് ദ പീപ്പിളി’ലൂടെ ലെയ്റ്റി കൗണ്‍സിൽ ലക്ഷ്യമിടുന്നത്. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ഇന്ത്യയിലെ 14 റീജിയണുകളും ഈ ആശയം മുൻനിർത്തി വിവിധ ജനകീയ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും വിവിധ അല്മായ പ്രസ്ഥാനങ്ങളും, ക്രൈസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക തലങ്ങളിലുള്ളവരെയും പങ്കുചേർത്ത് ജനങ്ങളുടെ ജീവനും ജീവിതത്തിനും നിലനിൽപ്പിനും വെല്ലുവിളിയുയർത്തുന്ന നാർക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരേ പ്രചാരണവും പ്രതിജ്ഞയുമെടുക്കും.
വിവിധ യുവജനപ്രസ്ഥാനങ്ങളും വിവിധ വിദ്യാഭ്യാസ ഏജൻസികളുമായി ചേർന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന ’യൂത്ത് ആക്ഷൻ’ പദ്ധതിയും നടപ്പിലാക്കുമെന്ന് വി.സി.സെബാസ്റ്റ്യൻ അറിയിച്ചു.