കൊച്ചി: സംസ്ഥാനത്ത് 2018ല്‍ ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ഫലപ്രദമായ നടപടിയെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
നദീ തീരങ്ങളിലും മറ്റും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ഹരിത കേരള മിഷനുമായി ചേര്‍ന്നു പദ്ധതി തയാറാക്കിയെന്നും മറ്റു മേഖലകളിലെ മാലിന്യങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സംസ്കരിക്കാന്‍ നടപടിയെടുത്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വിശദീകരണത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
പ്രളയത്തെത്തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എറണാകുളം കളമശേരി സ്വദേശി ജാക്സണ് മാത്യു നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.