കൊച്ചി: കോട്ടയം ഏറ്റുമാനൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഒഡീഷ സ്വദേശി ശശികുമാര്‍ നായിക്കിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ഹൈക്കോടതി റദ്ദാക്കി.
സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു കണ്ടെത്തിയ ഹൈക്കോടതി ബാലനീതി നിയമപ്രകാരമാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കിയാണ് ശിക്ഷ റദ്ദാക്കിയത്.
ഒഡീഷ സ്വദേശിയായ ചന്ദ്രമണി ദുര്‍ഗയെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരേ പ്രതി ശശികുമാര്‍ നായിക് അപ്പീല്‍ നല്‍കുകയായിരുന്നു.
2016 ഓഗസ്റ്റ് 14നായിരുന്നു സംഭവം. ശശികുമാറും ചന്ദ്രമണി ദുര്‍ഗയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ ജംഗ്ഷനിലെ ഒരു വ്യവസായ യൂണിറ്റിലെ തൊഴിലാളികളായിരുന്നു. സംഭവദിവസം പുലര്‍ച്ചെ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ശശികുമാര്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് കേസ്.