തിരുവനന്തപുരം: കോട്ടയം നഗരസഭയിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ച എൽഡിഎഫ് നിലപാടിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു.
വർഗീയ ഫാസിസ്റ്റ് സംഘടനകളെ അധികാരത്തിൽ നിന്നു പുറത്തുനിർത്തിയാണ് കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരിക്കുന്നത്. ബിജെപി പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാനാവില്ല. പിണറായി വിജയനും വിജയരാഘവനും രാഷ്ട്രീയ സദാചാരം എന്നൊന്നുണ്ടെങ്കിൽ കേരളത്തോടു മാപ്പുപറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.