കൊച്ചി: പീരുമേട് എംഎല്‍എ വാഴൂര്‍ സോമനെതിരായ തെരഞ്ഞെടുപ്പു ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എതിര് കക്ഷികള്‍ക്ക് സമന്‍സ് നല്കാന് നിര്‍ദേശിച്ചു. വാഴൂര്‍ സോമനെതിരേ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിറിയക് തോമസ് നല്കിയ ഹര്‍ജി ജസ്റ്റീസ് മേരി ജോസഫിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച വാഴൂര്‍ സോമന് 1835 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എന്നാല്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം വാഴൂര്‍ സോമന് നല്കിയ സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം.