കേളകം(കണ്ണൂർ): വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചു. കണ്ണൂർ ജില്ലയിലെ കേളകം പൂവത്തിൻചോല നിസാർ കവല സ്വദേശി അഭിനന്ദ് നാഥ്(24) ആണ് വീടിനോടു ചേർന്നുള്ള ഷെ ഡി ൽ ജീവനൊടുക്കിയത്.
കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു അഭിനന്ദിന്റെ പദ്ധതി. മുമ്പു വിദേശത്തു പോയി ഏജന്റിന്റെ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടിരുന്നു.
കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു അഭിനന്ദിന്റെ പദ്ധതി. മുമ്പു വിദേശത്തു പോയി ഏജന്റിന്റെ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടിരുന്നു.