കൊച്ചി: ഗ്രാമപഞ്ചായത്തുകളില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ഇനി അടിയന്തര പരിശോധനയും നടപടിയും. ഫയല്‍ നീക്കം ഓണ്ലൈനിലാക്കിയുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) സോഫ്റ്റ്വെയര് വന്നിട്ടും കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അതതു ജില്ലകളിലെ ഐഎല്‍ജിഎംഎസ് മാസ്റ്റര്‍ പരിശീലകര്‍ പഞ്ചായത്തുകളിലെത്തും.
ഫയലുകള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്ന പഞ്ചായത്തുകളില്‍ ആദ്യം പരിശോധന നടത്താന്‍ പഞ്ചായത്ത് ഡയറക്ടര്‍ എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി. ഫയലുകള്‍ ഓണ്‍ലൈനായി പ്രോസസ് ചെയ്യാത്ത ജീവനക്കാരോടു വിശദീകരണം ചോദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
അതതു ജില്ലകളിലെ പഞ്ചായത്ത് വകുപ്പിലെ ഡെപ്യൂട്ടി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കാണു ഗ്രാമപഞ്ചായത്തുകളില്‍ അടിയന്തര പരിശോധന നടത്താനുള്ള ചുമതല. ഐഎല്‍ജിഎംഎസ് സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ ജില്ലകളിലും ചുമതലപ്പെടുത്തിയ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശോധന സംഘത്തിലുണ്ടാകും.
ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയറിലെ പെന്‍ഡിംഗ് ഫയലുകളുടെ വിവരങ്ങള്‍ ഇതിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐകെഎം) ശേഖരിച്ചിട്ടുണ്ട്. ജില്ലകളിലെ പഞ്ചായത്ത് വകുപ്പിലെ ഡെപ്യൂട്ടി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും പഞ്ചായത്തുകളില്‍ പരിശോധന നടത്തുക.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ നല്കുന്നതില് കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും, കൃത്യതയും, സമയക്ലിപ്തതയും, നിരീക്ഷണവും സാങ്കേതിക മികവോടെ നടപ്പാക്കുന്നതിനാണു ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയര് വികസിപ്പിച്ചത്.
ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി ജൂലൈ മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചിരുന്നു. സേവനങ്ങള്‍ ലഭിക്കുന്നതിനു പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ട എന്നതാണ് സോഫ്റ്റ്വെയറിന്റെ സവിശേഷത. എന്നാല്‍ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തകരാര്‍ മൂലം ഓണ്‍ലൈന്‍ അപേക്ഷകളുടെ തുടര്‍നടപടികള്‍ വൈകുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
സര്‍ക്കാരിന്റെ വിവരസാങ്കേതിക നയത്തിന് ഊന്നല്‍ നല്കി ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയര്, ആവര്‍ത്തന ചെലവ് കുറയ്ക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
- സിജോ പൈനാടത്ത്