കൊച്ചി: സ്കൂളിലെ പ്രധാനാധ്യാപകന്റെ വീഴ്ച മൂലം 10-ാം ക്ലാസിലെ സേ പരീക്ഷ എഴുതാന്‍ അവസരം നഷ്ടപ്പെട്ട കുട്ടിക്ക് മാത്രമായി പരീക്ഷ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ ഗവ. സിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന എം. മുഹമ്മദ് നിഹാദിനാണ് സേ പരീക്ഷയെഴുതാന്‍ അവസരം നഷ്ടമായത്.
ഇക്കാര്യം വ്യക്തമാക്കി കുട്ടിയുടെ പിതാവ് നൗഷാദ് മുക്കാലി നല്കിയ ഹര്‍ജിയില്‍ രണ്ടു മാസത്തിനകം ഈ വിദ്യാര്‍ഥിക്കു മാത്രമായി പരീക്ഷ നടത്താന്‍ ജസ്റ്റീസ് രാജ വിജയരാഘവന് ഉത്തരവിടുകയായിരുന്നു.
ഇക്കാര്യം വ്യക്തമാക്കി കുട്ടിയുടെ പിതാവ് നൗഷാദ് മുക്കാലി നല്കിയ ഹര്‍ജിയില്‍ രണ്ടു മാസത്തിനകം ഈ വിദ്യാര്‍ഥിക്കു മാത്രമായി പരീക്ഷ നടത്താന്‍ ജസ്റ്റീസ് രാജ വിജയരാഘവന് ഉത്തരവിടുകയായിരുന്നു.