തിരുവനന്തപുരം: പിഎസ്സി നടത്തിയ വകുപ്പുതല പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. തിരുവനന്തപുരം മണക്കാട് ഗവണ്മെന്റ് വിഎച്ച്എസ്എസ് ഫോർ ഗേൾസ് സ്കൂളിൽ ഇന്നലെ പിഎസ്സി നടത്തിയ വകുപ്പു തല പരീക്ഷകളുടെ ചോദ്യപേപ്പറാണു മാറി നൽകിയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ചോദ്യപേപ്പർ മാറി നൽകാൻ ഇടയാക്കിയതെന്ന പരാതി ഉയർന്നു. ഡിസ്ട്രിക്റ്റ് ഓഫീസ് മാന്വൽ (ഡിഒഎം) ചോദ്യപേപ്പർ വേണ്ടവർക്ക് സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ (എസ്ഒഎം) ആണ് നൽകിയത്.
ഒരേ ക്ലാസിൽ പരീക്ഷയെഴുതിയവർക്കു മൂന്നു വിഷയങ്ങളുടെ ചോദ്യപേപ്പർ നൽകേണ്ടി വന്നതാണ് ഉദ്യോഗസ്ഥർക്കു തെറ്റാൻ ഇടയാക്കിയതെന്നാണു വിശദീകരണം. ചില ക്ലാസുകളിൽ ചോദ്യപേപ്പർ മാറിയത് തുടക്കത്തിൽ മനസിലായതോടെ മടക്കി വാങ്ങി. പിന്നീട് അധിക സമയം അനുവദിച്ച് യഥാർഥ ചോദ്യപേപ്പർ നൽകി. എന്നാൽ ചോദ്യപേപ്പർ മാറിയതറിയാതെ പരീക്ഷ പൂർത്തിയാക്കിവർക്ക് രണ്ടാമതെഴുതാൻ അവസരം നിഷേധിക്കുകയും ചെയ്തു.
വീണ്ടും അവസരം തേടിയവരോട് ചോദ്യപേപ്പർ നോക്കി വാങ്ങാത്തതാണു പ്രശ്നകാരണമെ ന്നായിരുന്നു പറഞ്ഞത്. പരീക്ഷാ ക്രമീകരണത്തിൽ തുടത്തിലേ പാളിച്ചകളായിരുന്നുവെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. നോട്ടീസ് ബോർഡിൽ രേഖപ്പെടുത്തിയ നന്പർ അനുസരിച്ച് ക്ലാസിലെത്തിയപ്പോൾ നന്പറില്ല. പരീക്ഷയ്ക്കെത്തി വലഞ്ഞവർ തിരുവനന്തപുരം പിഎസ്സി പരീക്ഷാ കണ്‍ട്രോളർക്ക് പരാതി നൽകി.