കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ എ.എം. ജലാല്‍, പി. മുഹമ്മദ് ഷാഫി എന്നിവരെ കള്ളക്കടത്ത് തടയുന്നതിനുള്ള കൊഫെപോസ നിയമപ്രകാരം തടവിലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു.
ഇരുവരെയും കൊഫെപോസ നിയമപ്രകാരം തടവിലാക്കിയതിനെതിരേയുള്ള ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
2020 നവംബര്‍ 25 മുതല്‍ ജലാലിനെയും തൊട്ടടുത്ത ദിവസം മുതല്‍ ഷാഫിയെയും ഈ നിയമപ്രകാരം തടവിലാക്കി. കേന്ദ്ര ധനകാര്യ ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവു പ്രകാരമായിരുന്നു നടപടി. കൊഫെപോസ നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും പാലിച്ചാണ് ഈ നടപടിയെന്നു വിലയിരുത്തിയ ഹൈക്കോടതി ഇവരെ തടവിലാക്കിയതില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഷാഫിയുടെ ഭാര്യ ജംസീനയും ജലാലിന്റെ ഭാര്യ സജ്മിയും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.