കൊച്ചി: ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ മാറ്റി. ജയിലില്‍ കഴിയുന്ന വിസ്മയയുടെ ഭര്‍ത്താവ് പോരുവഴി ചന്ദ്രവിലാസത്തില്‍ കിരണ്‍ കുമാര്‍ നല്കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി 28നു പരിഗണിക്കാനായി മാറ്റിയത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ വിസ്മയയുടെ പിതാവ് നല്കിയ അപേക്ഷയും ജസ്റ്റീസ് എം.ആര്. അനിത ഇതോടൊപ്പം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
ഹര്‍ജി പരിഗണിക്കവേ പ്രതി കിരണ്‍ കുമാറിനു ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്കി.
ഹര്‍ജി പരിഗണിക്കവേ പ്രതി കിരണ്‍ കുമാറിനു ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്കി.