തൃശൂർ: കേരളത്തിന്റെ കാർഷികമേഖലയിലെ വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചും രേഖകളുടെയും മറ്റും സഹായത്തോടെയും പഠിക്കുന്നതിനും പരിഹാരം കണ്ടെത്തി നിർദേശിക്കുന്നതിനുമായി രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച ഒന്നാം കർഷക കമ്മീഷൻ ഇന്നു ചുമതലയേൽക്കും.
ഓരോ അഞ്ചുവർഷം കൂടുമ്പോഴും കർഷക കമ്മീഷനെ നിയോഗിക്കുന്നതിനു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ് കമ്മീഷനെന്നു രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു, സൗത്ത് ഇന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി. ജോണ്‍, സംസ്ഥാന ട്രഷറർ രാജു സേവ്യർ, ജയ് കിസാൻ ആന്ദോളൻ സംസ്ഥാന ചെയർമാൻ ജോയ് കൈതാരം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ചടങ്ങിൽ കേരളത്തിലെ നാൽപ്പതിൽപ്പരം സ്വതന്ത്ര കർഷക സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കമ്മീഷൻ അംഗങ്ങൾ ചുമതലയേൽക്കുന്ന ചടങ്ങ് ദേശീയ കർഷക സമരത്തിന്റെ ശില്പികളിലൊരാളായ യോഗേന്ദ്ര യാദവ് ഉദ്ഘാടനം ചെയ്യും.
മഹാസംഘ് സംസ്ഥാന ജനറൽ കണ്‍വീനർ ബിനോയി തോമസ് ചെയർമാനായും സംസ്ഥാന കണ്‍വീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ ജനറൽ സെക്രട്ടറിയുമായി നിശ്ചയിച്ച കമ്മീഷനിൽ 11 അംഗങ്ങളാണുള്ളത്.