തിരുവനന്തപുരം: യുഡിഎഫിന് പഞ്ചായത്ത്, മണ്ഡലം തലം മുതൽ കമ്മിറ്റി രൂപീകരിക്കാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. ഒക്ടോബർ 15 മുതൽ നിയോജക മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുമെന്ന് യോഗതീരുമാനം വിവരിച്ച യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പറഞ്ഞു. നവംബർ 15 മുതൽ 21 വരെ ജില്ലാതല നേതൃയോഗം ചേരും. ഡിസംബറിൽ മണ്ഡലം കണ്‍വൻഷനും ജനുവരിയിൽ ഭാരവാഹികളെ പങ്കെടുപ്പിച്ച് സംസ്ഥാന കണ്‍വൻഷനും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.