കൊച്ചി: കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ തീയതിയും സെന്ററും തെറ്റായി രേഖപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ആലുവ സ്വദേശി കെ.പി. ജോണ്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഈ നിര്‍ദേശം നല്‍കിയത്.
ഹര്ജിക്കാരന് കഴിഞ്ഞ മാര്‍ച്ചില്‍ വാക്സിന്റെ ആദ്യ ഡോസും ഏപ്രിലില്‍ രണ്ടാം ഡോസും എടുത്തിരുന്നു. ആലുവയിലെ ഒരു വാക്സിനേഷന് സെന്ററില്‍ നിന്നാണ് രണ്ടു ഡോസും എടുത്തത്. എന്നാല്‍ ജൂലൈയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ രണ്ടാം ഡോസ് എറണാകുളത്തെ ഒരു സെന്ററിലാണ് എടുത്തതെന്ന് തെറ്റായി രേഖപ്പെടുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.