മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം2 മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിൽ നടിയും നർത്തകിയുമായ കൃഷ്ണപ്രഭ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ തന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണെന്നും അതാണ് ദൃശ്യം 2വില്‍ സംഭവിച്ചതെന്നും കൃഷ്ണപ്രഭ പറയുന്നു. ഈ കഥാപാത്രം നല്‍കിയതിന് ജീത്തു ജോസഫിന് നന്ദി അറിയിക്കുകയും ചെയ്തു.
സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്കുന്ന വ്യക്തിയാണ് ജീത്തുവെന്നും അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന് എന്നിവര്‍ ഇതിന് ഉദാഹരണമാണെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേർത്തു.
"ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്. സിനിമയോടുള്ള ഭ്രമം മാത്രമേ കൈമുതലായുള്ളൂ. ഞങ്ങളെപ്പോലുള്ളവരെ ആരെങ്കിലും കൈപിടിച്ചുയര്‍ത്തണം. സ്റ്റേജില്‍ നിന്നുള്ള കലാകാരന്മാരെ നൂറ് ശതമാനവും വിശ്വസിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അത് സത്യമാണ്. മെമ്മറീസില്‍ ശ്രീകുമാറേട്ടനും ദൃശ്യത്തില്‍ ഷാജോണേട്ടന് ഇവരെല്ലാം അതിന് ഉദാഹരണങ്ങളാണ്...'- കൃഷ്ണപ്രഭ പറഞ്ഞു