തൃശൂർ: സിഎംസി നിർമല പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ക്രിസ്ലിൻ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ലൂർദ് പള്ളി ഇടവക പരേതരായ ചാക്കോ-റോസി ദമ്പതികളുടെ മകളാണ്. വികാർ പ്രൊവിൻഷ്യൽ - സിസ്റ്റർ സാലി പോൾ (നവീകരണം), സിസ്റ്റർ ഫിലോ പോൾ (ആതുരസേവനം), സിസ്റ്റർ റാണി ജോർജ് (വിശ്വാസ രൂപീകരണം), സിസ്റ്റർ മരിയ ജോസ് (വിദ്യാഭ്യാസം), സിസ്റ്റർ മരിയറ്റ് (സാമൂഹിക പ്രവർത്തനം) എന്നിവരാണ് കൗണ്‍സിലർമാർ.