കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചു കിലോഗ്രാം ഹെറോയിനുമായി ഡിആർഐ സംഘം പിടികൂടിയ യുവതി റിമാൻഡിൽ.സാംബിയ സ്വദേശിനി ബിശാലോ സോക്കോ(40)യെയാണ് ഒക്ടോബർ ഏഴുവരെ മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഹെറോയിൻ സാമ്പിൾ എടുത്ത് കോഴിക്കോട് ഫോറൻസിക് ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. 30 കോടിയിലധികം രൂപ വില വരുന്ന ഹെറോയിനാണ് ബുധനാഴ്ച പുലർച്ചെ 2.25ന് ദോഹയിൽ നിന്നുളള ഖത്തർ എയർവേസ് വിമാനത്തിലെത്തിയ ബിശാലോ സോക്കോയിൽനിന്നു പിടികൂടിയത്.