കൊച്ചി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ടാം ഭാര്യയെയും നാലു കുട്ടികളെയും ആസിഡൊഴിച്ച് പൊള്ളിച്ച കേസില്‍ പ്രതിയെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു.
മേമുറി നെയ്ത്തുശാലപ്പടി മട്ടമലയില് കണ്ണായി എന്നു വിളിക്കുന്ന റെനിയെ (37) ആണ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 17ന് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെയ്ത്തു ശാലപ്പടിയിലെ വീട്ടില്‍ രാത്രി മൂന്നിനായിരുന്നു സംഭവം.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് കുറ്റം കണ്ടെത്തിയത്. പിഴയൊടുക്കിയില്ലേല്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണം. സെഷന്‍സ് ജഡ്ജി കെ. സോമനാണു ശിക്ഷ വിധിച്ചത്. രാമമംഗലം എസ്ഐ എസ്. ശിവലാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.