ബംഗളൂരു: പ്രായപൂർത്തിയാകാത്ത ബാലിക മാനഭംഗത്തിനിരയായ കേസിൽ പശ്ചിമബംഗാളിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. 24 പർഗാനാസ് ജില്ലക്കാരനായ സൗരവ് മിസ്ത്രി(24)ആണ് പിടിയിലായത്.
മൊബൈൽഫോണിൽ വീഡിയോ കാണിച്ച് അഞ്ചുവയസുള്ള കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും സഞ്ജയ് നഗർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചതു സംഘർഷാവസ്ഥ സൃഷ്ടിച്ചു.