പ്രയാഗ്രാജ്: അഖിലേന്ത്യ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ പ്രയാഗ്രാജിലെ ബാഗംബരി മഠത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് പ്രയാഗ്രാജ് എസ്പി ദിനേഷ്കുമാർ സിംഗ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും ഇത് മഹന്ത് നരേന്ദ്ര ഗിരി എഴുതിയതാണോയെന്ന് ഫോറൻസിക് പരിശോധനയിലൂടെ അറിയാനാകുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. നിരഞ്ജനി അഖാഡയുടെ പ്രസിഡന്റുകൂടിയാണ് നരേന്ദ്ര ഗിരി. ഇന്ത്യയിലെ സന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയാണ് ഓൾ ഇന്ത്യ അഖാഡ പരിഷത്.