ബാബുജി കുരുവിളയുടെ ബിഗ് ബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമിക്കുന്ന സംഗീതാത്മക ഹ്രസ്വചിത്രമാണ് നീയോർമകൾ. തിരക്കഥയും സംവിധാനവും സഹീർഷ കൊല്ലം .
ബിനു.കെ. കുഞ്ഞിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീതാധ്യാപികയും ഗായികയുമായ മീനു അനൂപ് ആണ് . ഫിറോസ് കാസർകോടിന്റെ ഓർക്കസ്ട്രയിൽ നിസാർ ആലപ്പിയും മീനു അനൂപും ഗാനം ആലപിച്ചിരിക്കുന്നു .
മഹാകവി മോയിൻകുട്ടി വൈദ്യരുടെ പ്രശസ്തമായ മാപ്പിളപ്പാട്ട് പുനരാവിഷ്കരിച്ച് നീയോർമകൾക്കു ടൈറ്റിൽ സോം ഗായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ടൈറ്റിൽ സോംഗ് ആലാപനം ജിൻഷ ഹരിദാസ്.
നൃത്താധ്യാപിക സരിതനിതിനും നിതിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രത്തിൽ ബാലതാരങ്ങളായി അഭിനവ് ബാബുവും നേഹ ബിജുവും അഭിനയിക്കുന്നു . ജേക്കബ് ഉതുപ്പ് , അനിൽ തിരുവനന്തപുരം, അഭിലാഷ് പൊൻകുന്നം, ശ്രീജ പ്രദീപ്, നീതു ശ്രീവത്സൻ എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.
അഭിലാഷ് പൊൻകുന്നവും ഷനീബ് അബൂബക്കറും സഹ സംവിധായകരാകുന്ന നീയോർമകൾക്കു കലാസംവിധാനം നിർവഹിക്കുന്നത് വിനോദ് കെ. കുഞ്ഞ്. ഛായാഗ്രഹണം സിബിൻ ബിഗ് ബി, ചിത്രസംയോജനം മധു മണ്ണൂർ.