കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനും എഴുത്തുകാരനുമായ കെ.എം. റോയ് (82) അന്തരിച്ചു. എറണാകുളം കൊച്ചുകടവന്ത്ര കെ.പി. വള്ളോൻ റോഡിലെ വസതിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. സംസ്കാരം സംസ്ഥാന ബഹുമതികളോടെ ഇന്നു രാവിലെ 10.30ന് തേവര സെന്റ് ജോസഫ്സ് പള്ളിയിൽ. മൃതദേഹം രാവിലെ 9.15ന് എറണാകുളം പ്രസ്ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
അരനൂറ്റാണ്ടുകാലം പത്രപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.എം. റോയ് ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തനത്തില്‍ ഒരുപോലെ മികവു കാട്ടി. കേരള ഭൂഷണം, ദി ഹിന്ദു, യുഎന്‍ഐ, ഇക്കണോമിക് ടൈംസ് എന്നിവയുടെ ലേഖകനായും മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായും പ്രവർത്തിച്ചു.
പത്തോളം പുസ്തകങ്ങൾ രചിച്ചു. നിരവധി പുരസ്കാരങ്ങള്‍ നേടി.
1963ല്‍ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റുമായിരുന്നു.
ഭാര്യ: പരേതയായ എലിസബത്ത്. മക്കള്‍: സ്വപ്ന റോയ്, മനു റോയ്. മരുമക്കള്‍: ലെസ്ലിജോണ് പീറ്റര്‍, ദീപ ആന്റണി.